26.5 C
Kollam
Saturday, December 7, 2024
HomeNewsറിങ് വാൻഡറിങ്ങിന് സുവർണ മയൂരം; ജാപ്പനീസ് ചലച്ചിത്രം

റിങ് വാൻഡറിങ്ങിന് സുവർണ മയൂരം; ജാപ്പനീസ് ചലച്ചിത്രം

ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള രജതമയൂരം വാക്ലേവ് കാണ്ട്രാൻങ്കയ്ക്ക്. ചിത്രം സേവിങ് വൺ ഹു വാസ് ഡെഡ്. ഗോദാവരി എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മൊളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ലക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.

ഒൻപത് ദിവസങ്ങൾ നീണ്ട മേളയിൽ 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങൾ പ്രദർശനത്തിനെത്തി.സുവർണമയൂര പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങളും. ഹോമേജ് വിഭാഗത്തിൽ നടൻ നെടുമുടി വേണുവിന്റെ മാർഗം പ്രദർശിപ്പിച്ചു. റിട്രോസ്പെക്ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്സ്കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. സ്പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ അരങ്ങൊഴിഞ്ഞ ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശനത്തിനെത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments