30 C
Kollam
Friday, April 19, 2024
HomeNewsദക്ഷിണ കൊറിയയുമായി എന്നും പ്രശ്‌നമാണ് ; പിന്നെന്തിന് കൊറിയന്‍ ചിത്രത്തിന് ഓസ്‌കാര്‍ നല്‍കി?:ബ്രാഡ് പിറ്റ്...

ദക്ഷിണ കൊറിയയുമായി എന്നും പ്രശ്‌നമാണ് ; പിന്നെന്തിന് കൊറിയന്‍ ചിത്രത്തിന് ഓസ്‌കാര്‍ നല്‍കി?:ബ്രാഡ് പിറ്റ് വായില്‍ തോന്നിയത് വിളിച്ചു പറയുന്ന വെറും ഒരു നടന്‍: ഓസ്‌കാര്‍ അവാര്‍ഡിനെ ഭംഗിയായ ഭാഷയില്‍ വിമര്‍ശിച്ച് ട്രംപ്

കൊറിയന്‍ ചിത്രം പാരസൈറ്റിന് മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ ഇക്കുറി ലഭിച്ചത്. എന്നാല്‍ ഇതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയുമായി എന്നും പ്രശ്നമാണ്. അവര്‍ ഉണ്ടാക്കുന്ന പ്രശ്നം പോരാഞ്ഞിട്ടാണോ ഇപ്പോള്‍ അവാര്‍ഡും കൊടുക്കുന്നതെന്ന് ട്രംപ് ചോദിക്കുന്നു.

‘ദക്ഷിണകൊറിയയുമായി ഒരുപാടു പ്രശ്നങ്ങള്‍ നമുക്കുണ്ട്. അതിനിടയില്‍ ഇപ്പോഴിതാ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നു. ആ സിനിമ അത്ര നല്ലതായിരുന്നോ? എനിക്കറിയില്ല.’ -ട്രംപ് പറഞ്ഞു.കൊളോറാഡോ സ്പ്രിങ്സില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ജനങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.

പാരാസൈറ്റിന് നല്‍കിയിരുന്നത് മികച്ച വിദേശ ചിത്രം എന്ന ടാഗിലായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതിപ്പോള്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തന്നെ കൊടുത്തിരിക്കുന്നു ട്രംപ് തുറന്നടിച്ചു.

ബ്രാഡ് പിറ്റിന് മികച്ച സഹനടനുള്ള പുരസ്‌കാരം നല്‍കിയതിനെയും ട്രംപ് വിമര്‍ശിച്ചു. രാവിലെ എഴുന്നേറ്റ് എന്തെങ്കിലുമൊക്കെ പ്രസ്താവന നടത്തുന്ന നടനാണ് ബ്രാഡ് പിറ്റെന്നു ട്രംപ് വിശേഷിപ്പിച്ചു. താന്‍ ഒരിക്കലും ബ്രാഡ് പിറ്റിന്റെ ഫാന്‍ ആയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments