ഞങ്ങളൊക്കെ സ്വയം അധ്വാനിച്ച് തെളിഞ്ഞ് വന്നതാണ് ; മോഹന്‍ ലാല്‍

154

സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ തങ്ങളെ ഒതുക്കിയെന്ന് പലരും പരാതി പറയാറുണ്ടെന്ന് നടന വിസ്മയം മോഹന്‍ലാല്‍. ‘ഞങ്ങളെയൊന്നും ആരും ഒതുക്കിയിട്ടില്ല. മാറിനില്‍ക്കാനും പറഞ്ഞിട്ടില്ല. സ്വയം അധ്വാനിച്ച് തെളിഞ്ഞ് വരികയായിരുന്നു’ മോഹന്‍ലാല്‍ പറഞ്ഞു.

‘വളരെ കറച്ച് ആളുകള്‍ മാത്രമുള്ള ഒരു മേഖലയാണ് മലയാള സിനിമ. അതില്‍ തന്നെ ഉന്നതരായ പലരം മരിച്ചുപോയി. പിന്നെ ആര് ആരെ ഒതുക്കാനാണ്’- മോഹന്‍ലാല്‍ പറഞ്ഞു.
ഒരാളെ മനസ്സില്‍ ധ്യാനിച്ചല്ല തിരക്കഥ എഴുതുന്നതെന്നും ഒരാള്‍ ഇല്ലെങ്കില്‍ മറ്റൊരാളെ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിബി-ജോജു രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ സൂര്യ-ആര്യ എന്നിവരോടൊപ്പും ഒന്നിക്കുന്ന കാപ്പനും റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here