നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി.കോഴിക്കോട് സ്വദേശിനി ഷേര്‍ളി ആണ് വധു.ഭഗത്തിന്റേത് രണ്ടാം വിവാഹമാണ് ഇത്.ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്നും ഭഗത് വിവാഹ മോചനം നേടിയിരുന്നു.ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.