25.9 C
Kollam
Thursday, December 5, 2024
HomeMost Viewedകടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും ; ഫിഷറീസ് മന്ത്രി സജി ചെറിയാൻ

കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും ; ഫിഷറീസ് മന്ത്രി സജി ചെറിയാൻ

എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷിയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു കോടി മസ്യ കുഞ്ഞുങ്ങളെയാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് അഞ്ചു വർഷത്തിനകം 12 കോടിയാകും. വരാൽ, കരിമീൻ പോലുള്ള നാടൻ മത്സ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കും. ബയോഫ്ളോക് കർഷകർക്ക് സർക്കാർ മത്സ്യ കുഞ്ഞുങ്ങളെ കൊടുക്കും. മത്സ്യം സർക്കാർ മാർക്കറ്റ് ചെയ്യും. മത്സ്യഫെഡ് ഫിഷ്സ്റ്റാൾ 100ൽ നിന്ന് 200 ആക്കും. തീരദേശ വികസന കോർപറേഷൻ എല്ലാ ജില്ലകളിലും രണ്ട് സീ റസ്റ്ററന്റുകൾ വീതം ആരംഭിക്കും. ഗ്രാമീണ മേഖലയിൽ ചെറിയ റസ്റ്റോറന്റുകൾ ആരംഭിക്കും. കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കും. കേരളത്തിലെ എല്ലാ ജലാശയങ്ങളുടേയും കണക്കെടുക്കുമെന്നും മത്സ്യ ഉൽപാദന സഹകരണ സംഘങ്ങളെ സാമ്പത്തികമായി ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments