മോഹൻലാൽ മലയാള സിനിമയുടെ വരദാനം

173

1959 ഇടവത്തിലെ രേവതി നക്ഷത്രത്തിൽ വിശ്വനാഥൻ നായരുടെയും ശാന്താദേവിയുടെയും മകനായി മോഹൻലാൽ പത്തനംതിട്ടയിൽ ജനിച്ചു .
അന്തരിച്ച നടൻ പ്യാരിലാലാണ് ഏക സഹോദരൻ. മുടവൻ മുകളിലെ എൽ പി സ്കൂളിൽ നാലാം ക്ലാസ്സുവരെ പഠിച്ചു. അഞ്ചാം ക്ലാസിൽ മോഡൽ സ്കൂളിൽ എത്തിയ മോഹൻലാലിൻറെ കലാ പ്രവർത്തനങ്ങളുടെ തുടക്കവും ഇവിടെയായിരുന്നു. നാടകം,ഫാൻസിഡ്രസ് തുടങ്ങിയ പരിപാടികളിൽ അഭിനയിച്ച് മികച്ച നടനുള്ള അവാർഡുകൾ നിരവധിതവണ കരസ്ഥമാക്കി. പ്രീഡിഗ്രിയും കോമേഴ്സിൽ ഡിഗ്രിയും എംജി കോളേജിൽ നിന്നും നേടി. പിൽക്കാലത്ത് മോഹൻലാലിന് സൂപ്പർഹിറ്റുകൾ നൽകിയ പ്രിയദർശൻ സുരേഷ് കുമാർ തുടങ്ങിയവരുമായൊക്കെ സൗഹൃദം തുടങ്ങിയതും ഇവിടെവച്ചാണ് .

കോളേജിൽ പഠിക്കുന്ന സമയത്ത് മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് തിരനോട്ടം എന്ന ഒരു ചിത്രമെടുത്തു. 1980 ൽ നവോദയ അപ്പച്ചൻ പുതുമുഖങ്ങളെ വച്ച് ഒരുക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ വേഷത്തിലൂടെ മോഹൻലാൽ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ചു.തുടർന്ന് കുറേ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ചു .പിന്നെ ഉപനായകനും നായകനായും അഭിനയിച്ചു. പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായത്.കൂടും തേടി, രംഗം, പഞ്ചാഗ്നി, ടി പി ബാലഗോപാലൻ എം എ,രാജാവിൻറെ മകൻ, സന്മനസ്സുള്ളവർക്ക് സമാധാനം എന്നീ ചിത്രങ്ങളിലൂടെ ലാൽ മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി ഉയർന്നു.

താഴ്വാരം, സദയം, അനുരാഗി, വിഷ്ണുലോകം, ഉള്ളടക്കം,അഭിമന്യു, ചെങ്കോൽ, ദേവാസുരം, സ്പടികം, കാലാപാനി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു.

1986 ൽ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ മോഹൻലാൽ 91 ലും (ഉള്ളടക്കം,അഭിമന്യു)95ലും ( കാലപാനി, സ്പടികം) സംസ്ഥാന അവാർഡ് കരസ്ഥമാക്കി. 2007 ൽ പരദേശിയിലെ അഭിനയത്തിന് വീണ്ടും സംസ്ഥാന അവാർഡ് നേടി. 1989 ൽ കിരീടത്തിലെ സേതുമാധവനെ അവതരിപ്പിച്ചുകൊണ്ട് ദേശീയ അവാർഡ് കമ്മിറ്റിയുടെ പ്രത്യേക അവാർഡ് നേടി.

91 ൽ പ്രണവം നിർമ്മിച്ച സിബി മലയിൽ സംവിധാനം ചെയ്ത ഭരതത്തിലെ കല്ലൂർ രാമനാഥന്റെ അനുജൻ ഗോപിനാഥന അവതരിപ്പിച്ച് ദേശീയ പുരസ്ക്കാരം നേടി.
തുടർന്ന് 1999 ൽ വാന പ്രസ്ഥത്തിലൂടെ രണ്ടാമത്തെ ദേശീയ അവാർഡ് കരസ്ഥമാക്കി.2000 ൽ പത്മശ്രീ നല്കി മോഹൻലാലിനെ ആദരിച്ചു.ലഫ്.കേണൽ സ്ഥാനം നലകി സർക്കാർ 2009 ൽ മോഹൻലാലിനെ ആദരിച്ചു.
ഗിരീഷ് സംവിസാനം ചെയ്ത ഒന്നാനാം കുന്നിൽ എന്ന ചിത്രത്തിലെ സിന്ദൂര മേഘമേ എന്ന ഗാനം പാടി ഗായകനുമായി. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് മോഹൻലാൽ പ്രണവം എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും തുടങ്ങി. തമിഴിൽ ഇരുവർ, പോപ്കോൺ , ഗോപുര, വാസലീലെ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ കമ്പനി എന്ന ചിത്രത്തിലും അഭിനയിച്ചു.

തമിഴ് ചലച്ചിത്ര പ്രവർത്തകൻ ബാലാജിയുടെ മകൾ സുപ്രിയ ആണ് ഭാര്യ. മക്കൾ:പ്രണവ് ,വിസ്മയ

LEAVE A REPLY

Please enter your comment!
Please enter your name here