25.1 C
Kollam
Sunday, December 22, 2024
HomeEntertainmentMoviesവിജയ് ചിത്രം 'ബിഗില്‍' വിവാദത്തില്‍; പോസ്റ്ററുകള്‍ വലിച്ചു കീറി

വിജയ് ചിത്രം ‘ബിഗില്‍’ വിവാദത്തില്‍; പോസ്റ്ററുകള്‍ വലിച്ചു കീറി

വിജയ് നായകനായി 27ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ‘ബിഗിലി’നെതിരെ പ്രതിഷേധവും വിവാദവും. സിനിമയുടെ പോസ്റ്ററുകള്‍ വ്യാപകമായി വലിച്ചു കീറി. ഒരു ഇറച്ചി വെട്ടുന്ന കല്ലിനു മുകളില്‍ കാല്‍ കയറ്റി വെച്ച് വിജയ് ഇരിക്കുന്നതായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഈ കല്ലില്‍ ഇറച്ചി വെട്ടുന്ന കത്തിയുമുണ്ട്. ഈ ചിത്രമാണ് ഇറച്ചി വെട്ടുകാരെ ചൊടിപ്പിച്ചത്.

സിനിമയുടെ പോസ്റ്റര്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാരോപിച്ച് ഇറച്ചി വെട്ടുകാരുടെ സംഘടനകള്‍ രംഗത്തെത്തി. ഉടന്‍തന്നെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി. തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം വിജയും അറ്റലിയും ഒന്നിക്കുന്ന ചിത്രമാണിത്.
വിജയ് ഡബിള്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തമിഴകത്തെ സൂപ്പര്‍ ലേഡി നയന്‍താരയാണ് നായിക.

- Advertisment -

Most Popular

- Advertisement -

Recent Comments