25.8 C
Kollam
Friday, December 27, 2024
HomeEntertainmentMoviesഷെഹ്നായി സോങ് ടീസര്‍ കിടുക്കി , യൂടൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്ണിലേക്ക്

ഷെഹ്നായി സോങ് ടീസര്‍ കിടുക്കി , യൂടൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്ണിലേക്ക്

ഷെഹ്നായി സോങ് ടീസര്‍ കിടുക്കി . യൂടൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്ണിലേക്ക് . ഗാനരംഗത്ത് മണവാട്ടിയായി സംയുക്ത , മണവാളനായി ടൊവീനോ കിടിലം ചുവടു രംഗങ്ങളുള്ള ഈ ഗാനം ഒന്നു കാണൂ:

ടൊവീനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ലെ രണ്ടാമത്തെ സോങ് ടീസര്‍ പുറത്തു വന്നു. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഷെഹ്നായി’ എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 1-ാം സ്ഥാനത്തേക്ക് കുതിക്കുകയാണ്.

മനു മഞ്ജിത്തിന്റെ വരികള്‍ സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ എത്തിയ ‘നീ ഹിമ മഴയായ്’ എന്ന ഗാനവും ഹിറ്റായിരുന്നു.
നവാഗതനായ സ്വപ്നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവീനോ എത്തുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments