പ്രായം കൂട്ടിപറയാനാണ് എനിക്കിഷ്ടം. വയസ്സ് 37 തികഞ്ഞു. ഏറ്റവും കൂടുതല്‍ കല്ല്യാണം കഴിച്ചവള്‍ എന്ന ഇരട്ട പേരും എനിക്ക് വീണു കഴിഞ്ഞു. ‘പരസ്പരം’
എന്ന സീരിയലിലൂടെ വീട്ടമ്മമാരുടെ റോള്‍ മോഡലായി മാറിയ പദ്മാവതി അമ്മ പറഞ്ഞു തുടങ്ങുന്നു. രേഖ നാലു തവണയാണ് വിവാഹിതയായത്. ഇതേ പറ്റി നിരവധി വിവാദങ്ങളാണ് രേഖയെ തേടി എത്തിയത്. നടിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഗോസിപ്പുകളാണ് കൂടുതലായും പുറത്തു വന്നത്. ഞാന്‍ ഇടയ്ക്കിടെ യൂട്യൂബ് നോക്കാറുണ്ട്. ഞാന്‍ കിടന്നു ഉറങ്ങുവാണെങ്കില്‍ കൂടി വേറെ കല്യാണം കഴിച്ചുവെന്നാണ് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത്. മകന്റെ സ്‌കൂളില്‍ നിന്നും പോലും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാറുണ്ട്. ഗൂഗിളില്‍ തന്റെ പേരടിച്ച് നോക്കിയാല്‍ തന്നെ അപവാദ കഥകളുടെ നിഘണ്ടു തന്നെയാണ് ഉള്ളത്. പലതും വായിക്കുമ്പോള്‍ നെഞ്ച് പൊട്ടാറുണ്ട്. എങ്കിലും പറയട്ടെ കട്ടി മീശയുള്ള പുരുഷന്‍മാരെ എനിക്കിഷ്ടമാണ്. എന്തോ എന്റെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ അവര്‍ക്കാണ് കൂടുതല്‍ സ്ഥാനം. ഒരു സ്വകാര്യ അഭിമുഖത്തില്‍ നടി തുറന്നു പറയുന്നു.