28.8 C
Kollam
Friday, November 22, 2024
HomeEntertainmentMoviesഉറപ്പിച്ചു ഇക്കുറി ഒരു ദേശീയ അവാര്‍ഡ് ധനുഷിനെയും മഞ്ജുവാര്യരേയും തേടിയെത്തും; അസുരന്‍ മാസ്സാണ് ; ഒരു...

ഉറപ്പിച്ചു ഇക്കുറി ഒരു ദേശീയ അവാര്‍ഡ് ധനുഷിനെയും മഞ്ജുവാര്യരേയും തേടിയെത്തും; അസുരന്‍ മാസ്സാണ് ; ഒരു മെഗാ മാസ് ചിത്രം

ദളിത് രാഷ്ട്രീയത്തിന്റെ തുടര്‍ച്ച പറയുന്ന ചിത്രമാണ് അസുരന്‍ . ആദ്യ ഫ്രെയിം തന്നെ നോക്കാം. പൂര്‍ണചന്ദ്രന്‍ പൗര്‍ണമി നിലാവ് വിതച്ച് നില്‍ക്കുന്ന ഒരു രാത്രി. പൊടുന്നനെ വെള്ളത്തില്‍ അതിന്റെ പ്രതിബിംബം ചിതറി തെറിക്കുന്നു . അപ്രതീക്ഷിതമായ ഒരു സംഭവത്തെ സൂചിപ്പിക്കുന്ന പ്രതീതി ഒരു വെട്രിമാരന്‍ സ്‌റ്റൈല്‍. ശിവസ്വാമിയുടെ കുടുംബത്തിന്റെ പ്രയാണം കാണിക്കുന്ന നെക്‌സ്റ്റ് ഷോട്ട്. സിനിമ തീരും വരെ അസ്വസ്ഥത നിറഞ്ഞ ആ ഓട്ടം തുടരുന്നു. തിരക്കഥയില്‍ അനാവശ്യ മസലചേരുവകളൊന്നും തന്നെയില്ലെന്നു തന്നെ പറയാം.
എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ചില ഉള്‍ഗ്രാമങ്ങളാണ് സിനിമയുടെ തുടക്കം കാണിക്കുന്നത്. സെക്കന്റ് ഹാഫിലാകട്ടെ അതിനും ഇരുപത് കൊല്ലം മുന്‍പുള്ള ഫ്‌ളാഷ് ബാക്കും. കാലഘട്ടം ഏതായാലും ഉന്നതജാതിക്കാരന് ദളിതനോടുള്ള മനോഭാവവും മാറുന്നേയില്ല എന്നു ചിത്രം പറയുന്നു.

ചിത്രത്തില്‍ ശിവ സ്വാമിയായി എത്തുന്ന ധനുഷിന്റെ പകര്‍ന്നാട്ടം ഗംഭീരം. ശിവസ്വാമിയുടെ ഭാര്യ പച്ചൈയമ്മാളായി മഞ്ജുവാര്യര്‍ സ്‌ക്രീനില്‍ എത്തുമ്പോള്‍ നിറഞ്ഞ കൈയ്യടി. മഞ്ജുവിന് മലയാളത്തില്‍ ലഭിച്ചിട്ടില്ലാത്ത ഒരു കരുത്തുറ്റ റോള്‍ ആദ്യ തമിഴ്‌സിനിമതന്നെ സമ്മാനിച്ചുവെന്ന് തോന്നി പോകും. പിന്നീട് ഇവരുടെ മക്കളിലൂടെയും കഥ മുന്നോട്ട് പോവുന്നു.

ആടുകളം നരേന്‍ ഇക്കുറി ക്രൂരനായ വില്ലന്‍ വടക്കൂരാന്‍ നരസിമ്മനാണ്. പ്രകാശ് രാജിന്റേ വക്കീല്‍ വേഷത്തിന് ചെറുതെങ്കിലും സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. മൊത്തത്തില്‍ പറയട്ടെ സിനിമ ഒരു മാസ്സാണ് , വെട്രിമാരന്‍ മാസ്സ്.

- Advertisment -

Most Popular

- Advertisement -

Recent Comments