28.3 C
Kollam
Tuesday, October 1, 2024
HomeEntertainmentMoviesക്രിസ്മസിന് നൂറു കോടി തിളക്കം

ക്രിസ്മസിന് നൂറു കോടി തിളക്കം

ഇനി പൊടി പാറുന്ന പോരാട്ടത്തിനാവും തിയേറ്ററുകള്‍ സാക്ഷ്യം വഹിക്കുക. ക്രിസ്മസ് ചിത്രങ്ങളുടെ ചിത്രം തെളിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. സൂപ്പര്‍ താരങ്ങളുടെ എല്ലാം ചിത്രങ്ങള്‍ എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ക്രിസ്മസിനുണ്ട്. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക്, മോഹന്‍ലാല്‍ സിദ്ധിഖ് ടീമിന്റെ ബിഗ് ബ്രദര്‍, ദിലീപ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുഗീതിന്റെ മൈ സാന്റ, പൃഥ്വിരാജ് ലാല്‍ ജൂനിയര്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ്, അന്‍വര്‍ റഷീദിന്റെ ഫഹദ് ചിത്രം ട്രാന്‍സ് എന്നിവയാണ് ക്രിസ്മസ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. ഈ 5 ചിത്രങ്ങള്‍ക്കും കൂടി നൂറു കോടി രൂപയോളം മുതല്‍ മുടക്കാണ് പ്രതീക്ഷിക്കുന്നത്.

ഷൈലോക്

നീട്ടിവളര്‍ത്തിയ മുടിയും കട്ട മീശയും കറുത്ത വസ്ത്രങ്ങളുമായി പലിശക്കാരന്‍ ഷൈലോക്കായുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നു.
ബിഗ്  ബ്രദര്‍

മോഹന്‍ലാല്‍ സിദ്ദിഖ് ടീമിന്റെ മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍.
ആക്ഷന്‍, കോമഡി, ഡ്രാമ എന്നിവയെല്ലാം സമാസമം ചേര്‍ത്ത ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം.
സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ്

വാഹനങ്ങളോടു കമ്പമുള്ള സൂപ്പര്‍ താരമായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹണീബി ടുവിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

ട്രാന്‍സ്

ഏഴു വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് പുതിയ ചിത്രവുമായി എത്തുന്നു. ഫഹദ് ഫാസില്‍ നായകന്‍, ഒപ്പം നസ്രിയയും.

മൈ സാന്റ

ദിലീപിനെ നായകനാക്കി സുഗീത് ഒരുക്കുന്ന ചിത്രമാണ് മൈ സാന്റ. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മറിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

- Advertisment -

Most Popular

- Advertisement -

Recent Comments