28.8 C
Kollam
Tuesday, April 22, 2025
HomeEntertainmentMoviesകളര്‍ ഫുള്‍ ഗാനവുമായി ഒമര്‍ ലുലു എത്തി ; ഹാപ്പി ഹാപ്പി അടിപൊളി സോങ്

കളര്‍ ഫുള്‍ ഗാനവുമായി ഒമര്‍ ലുലു എത്തി ; ഹാപ്പി ഹാപ്പി അടിപൊളി സോങ്

ഒരു അഡാറ് ലവ് എന്ന ബിഗ് ഹിറ്റിനു ശേഷം ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ധമാക്കയിലെ ആദ്യ ഗാനം പുറത്ത്. ‘ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി…’ എന്ന കളര്‍ഫുള്‍ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. യുവതാരങ്ങള്‍ക്കൊപ്പം ഇന്നസെന്റും മുകേഷും ഉര്‍വശിയും ഗാന രംഗത്തില്‍ ചുവടുവെക്കുന്നുണ്ട്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. അശ്വിന്‍ വിജയന്‍, അഫ്സല്‍, സച്ചിന്‍ രാജ്, സിത്താര, ശ്വേത എന്നിവര്‍ ചേര്‍ന്നാണ് ഈ ആഘോഷ ഗാനം ആലപിച്ചിരിക്കുന്നത്. അരുണാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തെന്നിന്ത്യന്‍ താരം നിക്കി ഗില്‍റാണിയാണ് ചിത്രത്തില്‍ അരുണിന്റെ നായിക.

- Advertisment -

Most Popular

- Advertisement -

Recent Comments