24.7 C
Kollam
Saturday, January 18, 2025
HomeEntertainmentMoviesശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തി ; മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി

ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തി ; മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നടി മഞ്ജു വാര്യര്‍ ഫെഫ്ക്കയ്ക്ക് പരാതി നല്‍കി. താരസംഘടനയായ എ.എം.എം.എയ്ക്കും മഞ്ജു പരാതി നല്‍കിയിട്ടുണ്ട്.

ശ്രീകുമാര്‍ മേനോന്റെ ഭീഷണി തെളിവ് സഹിതം സൂചിപ്പിച്ചായിരുന്നു മഞ്ജുവിന്റെ പരാതി. ശ്രീകുമാര്‍ മേനോനെതിരെ പൊലീസില്‍ പരാതി നല്‍കിയ ശേഷമാണ് ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയത്. അതേസമയം വിഷയത്തില്‍ ഇടപെടുമെന്ന് ഫെഫ്ക്ക ഭാരവാഹികള്‍ അറിയിച്ചു. അതേസമയം മഞ്ജു വാര്യര്‍ നല്‍കിയ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ നിയമപരമായ നടപടി ഉടന്‍ സ്വീകരിക്കുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments