29.6 C
Kollam
Thursday, March 20, 2025
HomeEntertainmentMoviesമാമാങ്കത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളോ?

മാമാങ്കത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളോ?

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് മാമാങ്കം. എന്നാല്‍ ഈ ചിത്രത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളിലാണ് എത്തുന്നതെന്ന അവ്യൂഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ഇതിന് കാരണമായി പറയുന്നത് ഇതാണ്; അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍, മേക്കിങ് വീഡിയോ, പാട്ട് എന്നിവയിലൊക്കെ മമ്മൂട്ടിയെ വളരെ കുറച്ച് മാത്രമേ കാണിക്കുന്നുള്ളു. കൂടുതലും ഉണ്ണി മുകുന്ദനാണ് ഫ്രെയിമില്‍ വരുന്നത്. മാത്രമല്ല ഇതുവരെ വന്ന ടീസര്‍, മേക്കിങ് വീഡിയോ, സോങ് വീഡിയോ എന്നിവയിലും പോസ്റ്ററുകളിലും ഹൈലൈറ്റ് ചെയ്തു കാണിക്കുന്നതും ഉണ്ണിമുകുന്ദനെ തന്നെയാണ് . ഇതാണ് ആരാധകര്‍ക്കിടയില്‍ ഇങ്ങനെ ഒരു സംശയം വരാന്‍ കാരണമായി പറയുന്നത്. എന്നാല്‍ ഇതിന് ഉണ്ണി മുകുന്ദന്‍ നല്‍കുന്ന മറുപടിയാണ് കേമം. ‘മമ്മുക്ക ഹീറോ ആണെന്ന് പ്രൂവ് ചെയ്യാന്‍ ഫോട്ടോസ് വേണ്ട.. പേര് മാത്രം മതി..” എന്നാണ് താരം പറയുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന നവംബര്‍ മാസം ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ ആയി റിലീസ് ചെയ്യുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments