മലയാള സിനിമയില്‍ 916 എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായികയാണ് മാളവിക മേനോന്‍ . എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ തന്റെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മാമാങ്കം സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്..
എം പത്മകുമാര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ റീഷൂട്ടിനിടെയാണ് അവസരം നഷ്ടമായത്. ജോഷിസംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് ആ സമയം പ്രശ്‌നമാവുകയായിരുന്നു. ജോഷിയുടെ കീഴില്‍പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു.
അതേസമയം, മാളവിക അവതരിപ്പിക്കാനിരുന്ന വേഷത്തിലാണ് അനു സിത്താര എത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.