ക്രിസ്മസ് സീസണില്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന് വമ്പന്‍ പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ വെച്ചു പുലര്‍ത്തുന്നത്.
എന്നാല്‍ ഷൈലോക്കിനൊപ്പം റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടിന്റെ ബിഗ് ബ്രദറും അതുപോലെ ഫഹദ് ഫാസില്‍- അന്‍വര്‍ റഷീദ് ഒരുമിക്കുന്ന ട്രാന്‍സും. എന്നാല്‍ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികള്‍ വൈകുന്നതിനാല്‍ ഈ ചിത്രങ്ങളുടെ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായാണ് സിനിമാ ലോകത്ത് നിന്നും വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അതേസമയം റിലീസ് ചെയ്ത ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആരാധകര്‍ ആവേശകരമായ സ്വീകരണം ആണ് നല്‍കി പോരുന്നത്. ടൈറ്റില്‍ കഥാപാത്രം ആയി മമ്മൂട്ടി എത്തുന്ന മാസ്സ് സ്റ്റില്ലുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. പിന്നാലെ ഇപ്പോള്‍ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകരെ ത്രസിപ്പിക്കുന്നതാണ്. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്.
