മമ്മൂട്ടി ചിത്രത്തില്‍ ആദ്യമായി അഭിനയിക്കാനൊരുങ്ങി മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ നായികയായല്ല മഞ്ജു എത്തുന്നത്.പ്രധാന കഥാപാത്രമാണെന്നാണ് സൂചന. ഡിസംബര്‍ അവസാനം എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും