25.5 C
Kollam
Wednesday, July 16, 2025
HomeEntertainment‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം

‘സൈലന്റ് വിറ്റ്‌നസ്’ ; റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങി. ഫീല്‍ ഫ്ലയിങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബിനി ശ്രീജിത്താണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. ചിത്രത്തിന്റെ സംവിധായകനും അഡ്വ.എം.കെ റോയിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അനീഷ് രവീന്ദ്രനാണ്.
മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഷമേജാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെപ്തംബര്‍ അവസാനത്തോടെ ചിത്രം റിലീസാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments