25.1 C
Kollam
Tuesday, October 8, 2024
HomeEntertainmentലെഫ്റ്റനന്റ് റാം ; അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ചു

ലെഫ്റ്റനന്റ് റാം ; അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി  പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍. ചരിത്രപ്രസിദ്ധമാണ്  പ്രണയത്തിന് വേണ്ടിയുള്ള   ശ്രീരാമന്റെ  യുദ്ധം . ഞങ്ങളുടെ ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ ഉടന്‍ കാണാം എന്ന് വിഡിയോ പങ്കുവച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹാനു രാഘവപ്പുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും പ്രണയവുമാണ് ചിത്രത്തിന്റെ പ്രമേയം. ലെഫ്റ്റനന്റ് റാം എന്ന കഥപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭഷകളില്‍ ചിത്രം റിലീസ് ചെയ്യും.
പ്രിയങ്ക ദത്ത് നിര്‍മ്മിക്കുന്ന ചിത്രം സ്വപ്‌ന സിനിമാസിന്റെ ബാനറില്‍  വൈജയന്തി മൂവീസാണ് അവതരിപ്പിക്കുന്നത്. 1960കളില്‍ ജമ്മു കാശ്മീരില്‍ നടന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കാശ്‌മീരില്‍ പുരോഗമിക്കുകയാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments