26.6 C
Kollam
Monday, September 30, 2024
HomeEntertainmentമോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

ചിത്രം ഒരു സസ്‍പെന്‍സ് ത്രില്ലറാണ് .11 സുഹൃത്തുക്കള്‍ ഒരു രാത്രി കാടിനു നടുവിലെ ഒരു റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. അവിടേക്ക് അവിചാരിതമായി എത്തിച്ചേരുന്ന ഒരു ട്വല്‍ത്ത് മാനും ആ രാത്രി നടക്കുന്ന ഒരു കൊലപാതകവും. ആ കൊലപാതകത്തിനു പിന്നിലെ കൊലയാളിയെ തേടിയുള്ള അന്വേഷണമാണ് ചിത്രം. ഒരു മിസ്റ്ററി മൂവിയായ ചിത്രം അഗത ക്രിസ്റ്റി കഥകള്‍ക്ക് സമാനമായ രീതിയിലാണ് കഥ പറയുന്നത്.

‘ദൃശ്യം രണ്ട്’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ, അനു സിത്താര, രാഹുല്‍ മാധവ്, അനു മോഹന്‍, ചന്ദുനാഥ്, നന്ദു, പ്രദീപ് ചന്ദ്രന്‍ തുടങ്ങി വലിയതാരനിര തന്നെ ചിത്രത്തിലുണ്ട്.എന്ത് കൊണ്ടും ചിത്രം കൂടുതൽ പ്രതീക്ഷ നൽകുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments