27.3 C
Kollam
Friday, June 2, 2023
HomeLifestyleHealth & Fitness18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ ; 24 മുതൽ കൊവിൻ ആപ് വഴി രജിസ്റ്റർ...

18 കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിൻ ; 24 മുതൽ കൊവിൻ ആപ് വഴി രജിസ്റ്റർ ചെയ്യാം .

18 വയസ് കഴിഞ്ഞവർക്കുള്ള കൊവിഡ് രജിസ്ട്രേഷൻ ശനിയാഴ്ചമുതൽ ആരംഭിക്കും.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള അതേരീതിയിൽ കൊവിൻ ആപ് വഴി രജിസ്റ്റർചെയ്യാം. കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയ്ക്കൊപ്പം റഷ്യൻ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. കൂടുതൽ സ്വകാര്യ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള സൗകര്യം ഒരുക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. തീയതിയും സമയവും ബുക്ക് ചെയ്യാൻ ജനങ്ങളെ സഹായിക്കുന്നതിനായി കോവിൻ പ്ലാറ്റ്‌ഫോമിൽ വാക്‌സിൻ ടൈം ടേബിൾ പ്രസിദ്ധീകരിക്കാനും സ്വകാര്യ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിത്തുടങ്ങുo . ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 45 വയസിനു മുകളിലുള്ളവർ എന്നിവർക്കായി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച വാക്സിനേഷൻ അതേപടി തുടരും.

- Advertisment -

Most Popular

- Advertisement -

Recent Comments