25.6 C
Kollam
Wednesday, September 18, 2024
HomeLifestyleHealth & Fitnessമെയ്‌ ഒന്നിനും യുവജനങ്ങൾക്ക്‌ വാക്‌സിൻ ലഭിക്കില്ല ; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

മെയ്‌ ഒന്നിനും യുവജനങ്ങൾക്ക്‌ വാക്‌സിൻ ലഭിക്കില്ല ; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌

മെയ്‌ ഒന്നുമുതൽ സംസ്ഥാനങ്ങൾക്ക്‌ വാക്‌സിൻ സംഭരിക്കാനാകില്ല എന്നാണ്‌ പുറത്തുവരുന്ന വിവരം. യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക്‌ നേരിട്ട്‌ വാക്‌സിൻ എപ്പോൾ സംഭരിക്കാനാകുമെന്ന കാര്യമാണ്‌ അനിശ്ചിതത്വത്തിലായത്‌.ഇതോടെ കേന്ദ്രം  യുവജനങ്ങളെ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ പല സംസ്ഥാനവും വാക്‌സിൻ ഓർഡർ മുന്നോട്ടുവച്ചെങ്കിലും ഉത്പാദകരില്‍ നിന്നും അനുകൂല പ്രതികരണമില്ല. മെയ്‌ 15 വരെ കേന്ദ്രത്തിനു നൽകാനുള്ള വാക്‌സിൻ മാത്രമേ വിതരണം ചെയ്യൂവെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌  അറിയിച്ചു. മെയ് ഒന്നുമുതല്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക്‌ വാക്‌സിസിന്‍ സംഭരിക്കാനാകില്ലെന്ന് ഇതോടെ വ്യക്തമായി. കേരളം, പഞ്ചാബ്‌, രാജസ്ഥാൻ, ജാർഖണ്ഡ്‌, ചത്തീസ്‌ഗഢ്‌ എന്നീ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടാണ്‌ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഈ നയം സ്വീകരിക്കുന്നത്‌.
സ്വകാര്യ കേന്ദ്രങ്ങളിലൂടെ മാത്രം 18നും 45നും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍  നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം വ്യക്തമാക്കിയിരുന്നു.
അതായത് ചെറുപ്പക്കാര്‍ ഉയര്‍ന്ന വിലകൊടുത്ത്  വാക്‌സിന്‍ സ്വീകരിക്കണമെന്നർഥം. മെയ്‌ ഒന്നുമുതലുള്ള പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിലായിരുന്നു ഇക്കാര്യം. 18 – 45 പ്രായക്കാർക്ക്‌ സർക്കാർ കേന്ദ്രങ്ങളിൽ വാ​ക്‌സിന്‍ നൽകണമെങ്കിൽ അതത്‌ സംസ്ഥാന സർക്കാരുകൾ പ്രത്യേകമായി തീരുമാനമെടുക്കണം. 45 വയസ്സിനു മുകളിലുള്ളവർക്ക്‌ സ്വകാര്യകേന്ദ്രങ്ങളിലും സർക്കാർ കേന്ദ്രങ്ങളിലും വാക്‌സിന്‍ സ്വീകരിക്കുന്നത്‌ തുടരാം.
- Advertisment -

Most Popular

- Advertisement -

Recent Comments