26.8 C
Kollam
Friday, October 24, 2025
HomeMost Viewedകാപ്പന് ജനപിന്തുണ ഉണ്ടോ ? ഇല്ല പിന്നെ അയാള്‍ പോയാല്‍ എന്താ ? എല്‍.ഡി.എഫിന് ഒന്നും...

കാപ്പന് ജനപിന്തുണ ഉണ്ടോ ? ഇല്ല പിന്നെ അയാള്‍ പോയാല്‍ എന്താ ? എല്‍.ഡി.എഫിന് ഒന്നും സംഭവിക്കില്ല; എം.എം മണി

കാപ്പനെ തള്ളി മാണി. ജനപിന്തുണ ഇല്ലാത്ത ഒരാള്‍ മുന്നണി വിട്ടാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് എംഎം.മണി തുറന്നടിച്ചു. യുഡിഎഫിലേക്ക് കാപ്പന്‍ കൂറുമാറുന്നുവെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാപ്പനെ തള്ളി എം.എം.മണി രംഗത്തുവന്നത്.

കാപ്പന്‍ മുന്നണിവിട്ട് പോയാല്‍ എല്‍ ഡി എഫിന് കൂടുതല്‍ നേട്ടമാണ് ഉണ്ടാവുക. പാലായില്‍ ഒറ്റക്ക് ജയിക്കാന്‍ കാപ്പന്‍ രണ്ടു ജന്‍മം ജനിക്കണം. സി പി എം കിണഞ്ഞു പരിശ്രമിച്ചാണ് അദ്ദേഹത്തെ പാലായില്‍ ജയിപ്പിച്ചത്. ജനങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ഇല്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ പാലായില്‍ സി പി എം വിജയിപ്പിച്ചത്. ഓരോ തവണ തോല്‍ക്കുമ്പോഴും സിനിമാക്കാര്‍ക്ക് പിന്നാലെ പോവുകയാണ് കാപ്പന്‍ ചെയ്തതെന്നും മന്ത്രി പരിഹസിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments