ആര്‍ത്തവം മാസത്തില്‍ രണ്ടു തവണ; കഠിനമായ വേദന; ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാന്‍ സാധിക്കുന്നില്ല; പത്തൊന്‍പത് കാരിക്ക് രണ്ടു ഗര്‍ഭപാത്രവും രണ്ടു യോനിയും

554

റോസ് എന്ന പെണ്‍കുട്ടിയുടെ ജീവിതാനുഭവം പങ്കുവെച്ച് ദ സണ്‍ ഓണ്‍ലൈന്‍.

മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം കൂടെ കഠിനമായ വേദനയും .ഡോക്ര്‍മാരെ സമീപിച്ച മോളി റോസ് എന്ന പെണ്‍കുട്ടിയോട് ഡോക്ടര്‍മാര്‍ പറഞ്ഞത് ചെറു പ്രായത്തില്‍ ആര്‍ത്തവം തുടങ്ങിയതാകാം കാരണം എന്നാണ്. പല തവണ രോഗനിര്‍ണയം തെറ്റായി നടത്തി.

പത്തൊന്‍പതാം വയസില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് മോളി അത് ശ്രദ്ധിച്ചത്. ‘uterus didelphys’ എന്ന അപൂര്‍വരോഗാവസ്ഥയാണ് തന്റേതെന്ന് അവള്‍ മനസ്സിലാക്കി. രണ്ട് യോനിയും രണ്ടു ഗര്‍ഭപാത്രവും ആണ് തനിക്കെന്ന് മോളി തിരിച്ചറിഞ്ഞു. അതുമൂലമാണ് മാസത്തില്‍ രണ്ടു തവണ ആര്‍ത്തവം വന്നിരുന്നത്.

”ആര്‍ത്തവ സമയങ്ങളില്‍ ഞാന്‍ ടാംപണ്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ അതൊക്കെ വഴുതി വീഴുമായിരുന്നു. അത് സ്വാഭാവികമായിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലെ പരാജയമാണ് എന്റെ ഉള്ളില്‍ ആ തോന്നല്‍ ഉണ്ടാക്കിയത്. എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കഠിനമായ വേദനയായിരുന്നു. യോനിയുടെ ഭാഗത്തായി ഒരു പ്രത്യേക ചര്‍മ്മം എന്റെ ശ്രദ്ധയില്‍പ്പെട്ടു. പുറത്ത് നിന്ന് നോക്കിയാല്‍ അത് കാണില്ല. ഡോക്ടര്‍മാര്‍ക്ക് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.” മോളി പറഞ്ഞു

ഓണ്‍ലൈനിലൂടെയുളള എന്റെ അന്വേഷണമാണ് ഈ രോഗം കണ്ടെത്താന്‍ സഹായിച്ചത്. ഗൈനക്കോളജിസ്റ്റിനോട് തന്റെ സംശയം പറഞ്ഞപ്പോഴാണ് പരിശോധന നടത്തിയത്. പത്ത് മിനിറ്റ് കൊണ്ട് തന്റെ സംശയം ശരിയാണെന്നും ഡോക്ടര്‍ പറഞ്ഞു. 2017ല്‍ ലണ്ടണില്‍ വെച്ച് മോളിക്ക് ശസ്ത്രക്രിയ നടത്തി. അതോടെ സാധാരണ ജീവിതത്തിലേക്ക് അവള്‍ മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here