27.9 C
Kollam
Friday, November 15, 2024
HomeLifestyleFoodപ്രമേഹമുള്ളവർ ഇനിയെങ്കിലും സൂക്ഷിക്കുക, തുടക്കത്തിൽ നിയന്ത്രിച്ചാൽ പ്രതിരോധിക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പ്രമേഹമുള്ളവർ ഇനിയെങ്കിലും സൂക്ഷിക്കുക, തുടക്കത്തിൽ നിയന്ത്രിച്ചാൽ പ്രതിരോധിക്കാം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

പ്രമേഹമുള്ളവർ ഇനിയെങ്കിലും ശ്രദ്ധിക്കുക. ജീവിത ശൈലി രോഗങ്ങളിൽ പ്രമുഖ സ്ഥാനമാണ് പ്രമേഹത്തിനുള്ളത്.തുടക്കത്തിൽ നിയന്ത്രിച്ചാൽ മരുന്നുകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകും. മരുന്നുപയോഗിച്ചു തുടങ്ങിയാൽ സാധാരണ ഗതിയിൽ അത് പിന്നെ നിർത്താൻ വളരെ പ്രയാസമാണ്. തുടക്കത്തിൽ മരുന്ന് കഴിക്കുന്നതിനോടൊപ്പം വ്യായാമം കൂടിയുണ്ടെങ്കിൽ ചിലപ്പോൾ മരുന്ന് പിന്നീട് ഉപയോഗിക്കാതെ മുന്നോട്ടു പോകാനാകും.
വ്യായാമം നിത്യ ശീലമാക്കി മാറ്റുക .നടത്തമാണ് ഏറ്റവും പ്രയോഗ്യമായിട്ടുള്ളത്.പ്രമേഹം വന്നു  ഗുളിക കഴിക്കുന്നവർക്ക് നീണ്ട വർഷങ്ങളാകുമ്പോൾ അത് കിഡ്നിയെ ഹാനികരമായി ബാധിക്കാം.എന്നാൽ ഇന്സുലിന് എടുക്കുന്നവർക്ക് അത്രത്തോളം കുഴപ്പം ഉണ്ടാകില്ല.കാലുകളിലെ പെരുപ്പും തരിപ്പുമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹം സ്ഥായിയായി ഉള്ളവർ കാലുകളിൽ ചെറിയ മുറിവ് പോലും ഉണ്ടാകാതെ ശ്രദ്ധിക്കണം .അഥവാ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ ഒരു ഡയബറ്റോളജിസ്റ്റിന്റെയോ
ഫിസിഷ്യന്റെയോ ഉപദേശം നേടണം.പ്രമേഹം ക്രോണിക് ആയവർക്ക് കാലുകളിലെ വെയിനുകൾ ബ്ലോക്കാവാൻ സാധ്യതയുണ്ട് . ഇത് കൂടുതലായി ശ്രധിക്കണം. അത്തരക്കാർക്ക് അല്പദൂരം നടക്കുമ്പോൾ കാൽ വണ്ണകളിൽ രക്തയോട്ടം കുറയുന്നതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ടാകും . ഒപ്പം വേദനയും.
ഇത് കൂടുതലായാൽ ബ്ലോക്കുള്ള ഭാഗത്ത് ” സ്റ്റെന്ത് ” ഇടുകയാണ് പിന്നീടുള്ള പോംവഴി.അതിന് പരിചരണം ലഭിക്കുന്ന ഡോക്ടറെ കാണാൻ താമസം വരുത്തരുത് . ഇത്തരം സാഹചര്യത്തിലാണ് കാലുകളിൽ ഉണ്ടാകുന്ന ചെറിയ ഒരു മുറിവ് പോലും സങ്കീർണ്ണമായി തീരുന്നത്. ഇന്ന് പ്രമേഹം ചെറുപ്പക്കക്കാരിൽ പോലും സർവ്വസാധാരണമായിട്ടുണ്ട് . 40 വയസ്സ് കഴിഞ്ഞവരിൽ കൂടുതൽ പേരിലും പ്രമേഹം കണ്ടു വരുന്നു.
നേരത്തെ സൂചിപ്പിച്ചപോലെ ജീവിത ശൈലിയിലെ താളക്രമങ്ങളിലെ മാറ്റമാണ് പ്രധാന വില്ലനാകുന്നത്.ഫാസ്റ്റഫുഡ് സംസ്ക്കാരം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. രോഗം വന്നു ചികിൽസി ക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് പരമ പ്രധാനം . എല്ലാ ഭക്ഷണവും പ്രത്യേകിച്ച് മധുരമുള്ള ഏതും ഒന്ന് രുചിച്ചുനോക്കി ആസ്വദിക്കണമെങ്കിൽ പോലും പ്രമേഹം വരാതെ നോക്കണം.
അതിനായി പ്രമേഹം ഇതുവരെ ഇല്ലാത്ത ഓരോ വ്യക്തിയും ഒരു ദൃഢ പ്രതിജ്ഞ എടുക്കുകയാണെങ്കിൽ ജീവിതാവസാനം വരെ കഴിക്കുന്നതെന്തും അത്യാവശ്യത്തിനുപയോഗിച്ച് ജീവിക്കാനാകും.പ്രമേഹം അത്രയ്ക്കും ഒരു മോശപ്പെട്ട രോഗമാണ് . പ്രമേഹം സ്ഥായിയായിട്ടുള്ളവരിൽ ചിലർ ഇനി മധുരം കഴിക്കാതിരുന്നിട്ട് എന്ത് കാര്യം എന്ന ചിന്തിക്കുന്നവരുണ്ട് .പ്രത്യേകിച്ചും 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ.ജീവിക്കാൻ ആഗ്രഹമുള്ളവർ അത്തരം ചിന്തകൾ ഒഴിവാക്കേണ്ടതാണ് . ജീവിതം ജീവിക്കാനുള്ളതാണ്. മരണം യാഥാർഥ്യവുമാണ് .പക്ഷെ, ജീവിതം എന്ന പ്രഹേളികയിൽ പ്രമേഹം വില്ലനാകുമ്പോൾ അത് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ഏറ്റവും വലിയ ശാപം തന്നെയാണ്!

- Advertisment -

Most Popular

- Advertisement -

Recent Comments