27.9 C
Kollam
Saturday, December 7, 2024
HomeLifestyleFoodനിലക്കടല ; ആരോഗ്യ ഗുണങ്ങൾ ഏറെ

നിലക്കടല ; ആരോഗ്യ ഗുണങ്ങൾ ഏറെ

നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ്
ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കും
വെള്ളത്തിലിട്ട് കുതിർത്ത നിലക്കടല രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും
അൽഷ്യമേഴ്‌സ് സാദ്ധ്യത കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ് നിലക്കടല . നിലക്കടലയിലെ ആന്റിഓക്‌സിഡന്റുകൾ ആമാശയ കാൻസറിനെ പ്രതിരോധിക്കുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കാനും പക്ഷാഘാത സാദ്ധ്യത കുറയ്ക്കാനും നിലക്കടല നല്ലതാണ്.നിലക്കടലയിലെ ഫോളിക് ആസിഡ് ഗർഭധാരണശേഷി വർദ്ധിപ്പിക്കാനും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഏറെ ഉത്തമം. നിലക്കടലയിൽ നിന്ന് തയാറാക്കുന്ന പീനട്ട് ബട്ടറും ആരോഗ്യഗുണങ്ങളിൽ ശ്രേഷ്‌ഠമാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments