കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ രോഗവ്യാപനം അതി രൂക്ഷമാകാൻ സാധ്യത. രണ്ട് ലക്ഷത്തിന് മുകളിൽ പുതിയ രോഗികളും ആയിരത്തിന് മുകളിൽ മരണങ്ങളുമാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങൾ 1,750 വരെ ആകാമെന്നും വിലയിരുത്തുന്നു.
ജൂൺ ആദ്യ വാരത്തോടെ ഇത് ഏകദേശം 2,320 ആയി ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോർട്ട്. ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാൻസെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുക.