26.2 C
Kollam
Monday, December 9, 2024
HomeLifestyleHealth & Fitnessരണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ ; ഉയരുന്ന രോഗവ്യാപനവും ആശങ്കയും

രണ്ടാം ദിവസവും രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ ; ഉയരുന്ന രോഗവ്യാപനവും ആശങ്കയും

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. അതിവേഗം ഉയരുന്ന രോഗവ്യാപനം ആശങ്കയും വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,34,692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 1,45,26,609 ആയി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടിയത് ആശ്വാസമാണെങ്കിലും രോഗികളുടെ എണ്ണത്തിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1,341 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,26,71,220 പേർ രോഗമുക്തി നേടിയപ്പോൾ 1.75,649 പേരാണ് മരണപ്പെട്ടത്. നിലവിൽ 16,79,740 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments