29.3 C
Kollam
Saturday, March 28, 2026
HomeLifestyleHealth & Fitnessകേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

കേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ഈ സാഹചര്യത്തിൽ ഇന്ന്‌ ആരോഗ്യവകുപ്പ്‌ അടിയന്തര അവലോകന യോഗം ചേരുന്നുണ്ട്‌. തിരുവനന്തപുരം ജില്ലയിലെ കുന്നകുഴി, പട്ടം, കിഴക്കേക്കോട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം ബാധിച്ചു. 35, 28, 33, 44 വയസ് പ്രായക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്‌ഥിരീകരിച്ച നാല് പേരുടെ സാമ്പിളുകള്‍ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് അയച്ചതാണ്. ഒരു സാമ്പിള്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് എടുത്തതാണ്. സാന്പിൽ അയച്ചവരിൽ 16 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്‌.
കേന്ദ്ര സംഘവും ജില്ലാ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും
ഇന്ന്‌ ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments