24.8 C
Kollam
Monday, December 23, 2024
HomeNewsCrimeഫൈസലിനെയും റബിൻസനെയും പ്രതികളാക്കി; കസ്റ്റംസ് റിപ്പോർട്ട് നല്കി

ഫൈസലിനെയും റബിൻസനെയും പ്രതികളാക്കി; കസ്റ്റംസ് റിപ്പോർട്ട് നല്കി

ഫെയ്സൽ ഫരീദും റബിൻസനും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതികളായി.
കസ്റ്റംസ് ഇവരെ പ്രതികളായി ചേർത്തു.
17, 18 പ്രതികളായുള്ള റിപ്പോർട്ടാണ് എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ചത്. ഇരുവർക്കും നിർണായകമായ പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ രേഖകൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വാറന്റോടെ പ്രതികളെ കേരളത്തിൽ എത്തിക്കാനാണ് നീക്കം.
ഒരു കോടി രൂപയുടെ സ്വർണമാണ് ഇരുവരും ചേർന്ന് കേരളത്തിലേക്ക് കടത്തിയത്.
റമീസ് പിടിയിലായതോടെയാണ് ഇവരെക്കുറിച്ച് വിശദ വിവരങ്ങൾ ലഭിക്കുന്നത്.
സ്വപ്നയും സന്ദീപും ഇവരെക്കുറിച്ച് നേരത്തെ മൊഴി നൽകിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments