26.3 C
Kollam
Thursday, October 23, 2025
HomeMost Viewedഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി രൂപാന്തരപ്പെടാത്ത്തതും കാവ് എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെപ്ടുന്നതുമായ ഒരു ശൈവാലയമാണ് ഇന്ന് ഓച്ചിറയില്‍ കാണുന്നത്. കൊല്ലം ജില്ലയിലെ വടക്കേ അറ്റത്തായി രണ്ടു ആല്‍ത്തറകകളും ഒരു കാവും ഇവക്കു പുറമേ     മായ യക്ഷിഅമ്പലവും ചേര്‍ന്നതാണ് ഓച്ചിറയിലെ ആരാധനാലയങ്ങള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments