27.8 C
Kollam
Saturday, December 21, 2024
HomeMost Viewedപ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു ; രാജ്യത്തിന്റെ...

പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു ; രാജ്യത്തിന്റെ സുസ്ഥിരതയുടെ വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികൾ

പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു .
രാജ്യത്തിന്റെ സുസ്ഥിരതയുടെ വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴിതുറന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു .
വിദേശ നാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്ക് ജോലി ലഭിക്കുന്നതിനും പദ്ധതികൾ സഹായിക്കും .
രാജ്യം ഇന്ന് വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രധാനമത്രി പറഞ്ഞു .
രാജ്യത്തെ ജനങ്ങളുടെ കൂട്ടായ്മ കോവിഡ് എന്ന മഹാമാരിയെ പിടിച്ചു നിർത്താനായി .
പ്രവാസികളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത് .ഗൾഫ് രാജ്യങ്ങളിൽ തടവിൽ കഴിഞ്ഞ ഒട്ടേറെ പേരെ ഇക്കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കാൻ സാധിച്ചു .ഏതു സമയവും അവരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെട്ടു സഹായിക്കും .ഇപ്പോഴത്തെ കേന്ദ്ര ബഡ്ജെറ്റിൽ കേരളത്തിന് ഏറെ പ്രയോജനം നൽകുന്ന വിവിധ പദ്ധതികൾ വകയിരുത്താനായതായി മോദി പറഞ്ഞു .
കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം അതിന്റെ ഭാഗമാണ് . സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി .സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments