24.7 C
Kollam
Wednesday, January 21, 2026
HomeMost Viewedജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല സുരേഷ് ഗോപി എം.പി കസേരയില്‍ ഇരിക്കുന്നത്, പന്തളം സുധാകരന്‍ വാ തുറന്നാല്‍...

ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല സുരേഷ് ഗോപി എം.പി കസേരയില്‍ ഇരിക്കുന്നത്, പന്തളം സുധാകരന്‍ വാ തുറന്നാല്‍ ഇനി ഞാന്‍ തോക്കെടുക്കും

ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി എം.പി ക്കെതിരെ തിരിഞ്ഞ് അപഖ്യാതികളുടെ കെട്ടുകള്‍ വലിച്ചിട്ട പന്തളം സുധാകരന് ആശുപത്രി കിടക്കയില്‍ നിന്നും താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണ എനിക്ക് ഉണ്ട്.

പന്തളം സുധാകരന്‍ ജനങ്ങളെ വെറുതെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. നേമത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജനങ്ങളുടെ നികുതിപ്പണം മുടിപ്പിക്കുകയാണ്. അതാണ് ചര്‍ച്ചയില്‍ വരേണ്ടത്. സുരേഷ് ഗോപി പറഞ്ഞു.

എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു. വീണ്ടും എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നു. നാണമില്ലേ ഇങ്ങനെ അധികാരത്തിന്റെ അപ്പ കക്ഷ്ണം മോഹിച്ച് കളം മാറി മാറി കളിക്കാന്‍.

എം.പി എന്ന നിലയില്‍ എന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവന്‍ പ്രതിഫലവും പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നുണ്ട്. വേണമെങ്കില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് പരസ്യപ്പെടുത്താം സുരേഷ് ഗോപി വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments