ജനക്ഷേമ പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകി യു.ഡി.എഫ് പ്രകടന പത്രിക പുറത്ത് വിട്ടു .ജനങ്ങളുടെ മാനിഫെസ്റ്റോ എന്ന പ്രഖ്യാപനത്തോടെ പുറത്തിറക്കിയ പ്രകടന പത്രികയിൽ സാമൂഹ്യ ക്ഷേമ പെൻഷനുകൾ 3,000 രൂപയായി ഉയർത്തുന്നത് ഉൾപ്പടെയുള്ളതാണ് സുപ്രധാന വാഗ്ധാനങ്ങൾ . ന്യായ് പദ്ധതിയെ കാതലാക്കി രൂപപ്പെടുത്തിയ പ്രകടന പത്രികയിൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6,000 രൂപ നൽകുമെന്ന് ഉറപ്പ് വരുത്തുന്നു .
ക്ഷേമ കമ്മീഷൻ രൂപീകരിക്കുന്നതുൾപ്പടെ അർഹരായ അഞ്ച് ലക്ഷം പേർക്ക് വീട് നിർമ്മിച്ച് നൽകുമെന്നും പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു . എല്ലാ വെള്ള കാർഡുകാർക്കും 5 കിലോ അരി സൗജന്യമായി നൽകും .ശശി തരൂരിൻ്റെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നേരിട്ട് അഭിപ്രായം തേടിയാണ് പ്രകടന പത്രിക യു.ഡി.എഫ് തയ്യാറാക്കിയിരിക്കുന്നത് . കാരുണ്യ പദ്ധതി പുനരാരംഭിക്കുന്നതുൾപ്പടെ വമ്പൻ പ്രഖ്യാപനങ്ങയാണ് പ്ര കടന പത്രികയിലെ ഉള്ളടക്കം .