28 C
Kollam
Monday, October 7, 2024
HomeMost Viewedവേദിയിൽ അക്രമം അഴിച്ചു വിട്ട് യുവാവ് , സംഭവം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ

വേദിയിൽ അക്രമം അഴിച്ചു വിട്ട് യുവാവ് , സംഭവം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ

തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പ്രസംഗിച്ച വേദിയിൽ അക്രമം അഴിച്ചു വിട്ട് യുവാവ് . മുഖ്യ മന്ത്രി പ്രസംഗിച്ചു മടങ്ങവെ ചെന്ത്രപ്പിന്നി സ്വദേശി ഷുക്കൂർ എന്ന വ്യക്തിയാണ് അക്രമം തുടർന്നത് . മുഖ്യമന്ത്രി പോകുന്ന തക്കം നോക്കി വേദിയിൽ ഇരുപ്പുറപ്പിച്ച യുവാവ് പ്രസംഗിക്കാനെത്തിയ സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ബേബി ജോണിന് സമീപം എത്തി മൈക്ക് പിടിച്ചു വാങ്ങിയ ശേഷം അദ്ദേഹത്തെ തള്ളി താഴെയിടുകയായിരുന്നു .

വീഴ്ചയിൽ ബേബി ജോൺ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പിന്നീട് റെഡ് വോളണ്ടിയർമാർ എത്തി ഇയാളെ പോലീസിൻ്റടുത്ത് എത്തിക്കുകയായിരുന്നു . മാനസിക അസ്വാസ്ഥ്യം തോന്നിച്ച യുവാവിനെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

- Advertisment -

Most Popular

- Advertisement -

Recent Comments