24.7 C
Kollam
Wednesday, January 21, 2026
HomeMost Viewedസ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തു; പ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയുടെ...

സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തു; പ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും അസുഖം കാരണം എത്താൻ ആവില്ലെന്ന് സ്പീക്കർ മറുപടി നൽകിയിരുന്നു. ഇതേതുടർന്നാണ് കസ്റ്റംസ് സ്പീക്കറുടെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു. കസ്റ്റംസ് സൂപ്രണ്ടിന്റെ  നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.വിശദമായി
ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.
പ്രതി സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  സ്പീക്കറെ ചോദ്യം ചെയ്തത്.
 യുഎഇ കോൺസൽ ജനറൽ വഴി വിദേശത്തേക്ക് ഡോളർ നടത്തിയെന്നും ഗൾഫിൽ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.
- Advertisment -

Most Popular

- Advertisement -

Recent Comments