26.1 C
Kollam
Friday, March 15, 2024
HomeEntertainmentCelebritiesമമ്മൂട്ടിയുടെ അനിയനും ദുൽഖറിൻ്റെ ചേട്ടനുമാവാനുള്ള അപൂർവ്വ ഭാഗ്യം ; തനിക്കു കിട്ടിയെന്ന് മനോജ് കെ...

മമ്മൂട്ടിയുടെ അനിയനും ദുൽഖറിൻ്റെ ചേട്ടനുമാവാനുള്ള അപൂർവ്വ ഭാഗ്യം ; തനിക്കു കിട്ടിയെന്ന് മനോജ് കെ ജയൻ .

- Advertisement -

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു . സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന്റെ സന്തോഷം മനോജ് കെ ജയന്‍ പങ്കുവെച്ചു . ഒപ്പം മമ്മൂട്ടിയുടെ അനിയനായിട്ടും ദുല്‍ഖറിന്റെ ചേട്ടനായും അഭിനയിക്കാന്‍ സാധിച്ച അപൂര്‍വ്വ ഭാഗ്യത്തെ കുറിച്ച് കൂടി താരം സൂചിപ്പിക്കുന്നു. ‘ഒരുപാട് സന്തോഷവും സ്‌നേഹവും മനോഹരമായ കുറേ ഓര്‍മ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി . ‘2005 ‘ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല. 2021-ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം തന്നെയാണെന്നും മനോജ് കൂട്ടിച്ചേർത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments