26.9 C
Kollam
Wednesday, January 22, 2025
HomeLifestyleHealth & Fitnessകോവിഡ് വാക്സിന് എന്തിനു വ്യത്യസ്ത വില ; സുപ്രീം കോടതി

കോവിഡ് വാക്സിന് എന്തിനു വ്യത്യസ്ത വില ; സുപ്രീം കോടതി

കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി . ദേശീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളതെന്നും . ആ സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് മൂക സാക്ഷിയായി തുടരാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി . സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍.
രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നില്ല. ഓക്സിജന്‍ വിതരണത്തിലടക്കം കേന്ദ്ര സര്‍ക്കാറിന്‍രെ ഇടപെടല്‍ ഇതിനോടകം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടിയും കോടതിയില്‍ നല്‍കിയിരുന്നു. ചില വിഷയങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഹൈക്കോടതികള്‍ക്ക് ഓരോ സംസ്ഥാനത്തേയും സാഹചര്യം അനുസരിച്ച് കേസുകളുമായി മുന്നോട്ട് പോവാം. സുപ്രീം കോടതി പരിഗണിക്കുന്നത് ദേശീയാടിസ്ഥാനത്തിലുള്ള വിഷയങ്ങളാണെന്ന് കോടതി വ്യക്തമാക്കി.
കോടതി കേസ് വീണ്ടുo പരിഗണിക്കും .

- Advertisment -

Most Popular

- Advertisement -

Recent Comments