28.5 C
Kollam
Thursday, January 23, 2025
HomeMost Viewedഇന്ത്യയിൽ 150 ജില്ലകളിൽ ലോക്ക്ഡൗൺ ; ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ 150 ജില്ലകളിൽ ലോക്ക്ഡൗൺ ; ആരോഗ്യമന്ത്രാലയം

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ലോക്ഡൗൺ നടപ്പാക്കും  . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായ ജില്ലകളിലാണ് ലോക്ഡൗൺ ഏർപ്പെടുത്തുക. ഇത്തരത്തിലുള്ള 150 ജില്ലകളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
സർക്കാർ ആലോചിക്കുന്നത് അവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകി ലോക്ഡൗൺ നടപ്പാക്കാനാണ് .ചെവ്വാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. അന്തിമ തിരുമാനം  സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും .
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ വ്യാപനം തടയാൻ ലോക്ക്ഡൗൺ നടപ്പാക്കേണ്ടത് അത്യാവശ്യമാണ് . രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്ര. ഉത്തർപ്രദേശ്, കർണാടക, കേരള, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണ്. ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിൽ ലോക്ക് ഡൗൺ നടപ്പാക്കിയാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും. നിലവിൽ കേരളത്തിലെ പല ജില്ലകളിലും കോവിഡ് അതി രൂക്ഷമാണ്.  സംസ്ഥാനത്തെ  പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments