23.7 C
Kollam
Tuesday, February 4, 2025
HomeMost Viewedമാനന്തവാടിയില്‍ യുവാവ് ഷോക്കറ്റ് മരിച്ചു

മാനന്തവാടിയില്‍ യുവാവ് ഷോക്കറ്റ് മരിച്ചു

മാനന്തവാടിയില്‍ ഷോക്കറ്റ് യുവാവ് മരിച്ചു. വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടo.
എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ പരേതനായ നുച്ച്യയന്‍ അഹമ്മദിന്റെ മകന്‍ മുഹമ്മദ് സാലിഹ് (29) ആണ് ഷോക്കേറ്റ് മരിച്ചത്.മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഖബറടക്കo ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ചാം പീടിക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും .

- Advertisment -

Most Popular

- Advertisement -

Recent Comments