26.9 C
Kollam
Wednesday, October 9, 2024
HomeNewsമുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത്; വീണ്ടും ഇ.പി ജയരാജന്‍

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത്; വീണ്ടും ഇ.പി ജയരാജന്‍

മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കോണ്‍ഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.ലീഗിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ പാപ്പരത്തമാണ് ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ലീഗിന് നല്ലതാണ്.

മാര്‍ക്‌സിസ്റ്റ് വിരോധം മനസില്‍ വച്ച് പ്രവര്‍ത്തിച്ചാല്‍ ലീഗിന് ഒന്നും നേടാനാകില്ല. ലീഗിന്റെ മണ്‍മറഞ്ഞ നേതാക്കള്‍ മത നിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവര്‍ ആയിരുന്നുവെന്നും ആ വഴിയേക്കുറിച്ച് ചിന്തിക്കൂവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.ഇടതുമുന്നണി കണ്‍വീനറായി ചുമതലയെറ്റെയുത്ത് സമയത്തും ഇ.പി ജയരാജന്‍ ലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്തത്് പാര്‍ട്ടിയില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments