യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി.ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ല.ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും.
യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു.