25.1 C
Kollam
Tuesday, October 8, 2024
HomeNewsCrimeസര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരന്‍

സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരന്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എം ബഷീറിന്റെ സഹോദരന്‍ രംഗത്ത്.സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരന്‍ ഉന്നയിക്കുന്നത്. സര്‍ക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒരു മണിക്ക് നടന്ന അപകടത്തില്‍ 7 മണിക്കാണ് എഫ്‌ഐആര്‍ ഇടുന്നത്. അതില്‍ത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പ്രതിയെ സ്വകാര്യ ആശുപത്രിയാലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നു.

മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോള്‍ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments