28.5 C
Kollam
Thursday, April 17, 2025
HomeNewsശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ജനറൽ മാനേജരായി ചുമതലയേറ്റു; വിവാദങ്ങൾക്കൊടുവിൽ

ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ജനറൽ മാനേജരായി ചുമതലയേറ്റു; വിവാദങ്ങൾക്കൊടുവിൽ

വിവാദങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോ ചുമതലയേറ്റു. ജനറൽ മാനേജരായി ചുമതലയേറ്റു. മാാധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വൻ വിവാദമായിരുന്നു. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടർ പദവിയിൽ നിയമിച്ചതിനെതിരെയായിരുന്നു വിവാദം.

വിവാദം കനക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റിരുന്നെങ്കിലും വിമർശനങ്ങളും വിവാദങ്ങളും ശക്തിയാർജിച്ചതോടെ സ‍ർക്കാർ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീട് ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു. ഇതിൽ അതൃപ്തിയുമായി മന്ത്രി ജി.ആർ അനിൽ രംഗത്തെത്തിയതും സർക്കാരിന് ക്ഷീണമായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments