നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.