24.7 C
Kollam
Wednesday, July 16, 2025
HomeNewsഅഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ്...

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്ത്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്നുമുതല്‍

കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി ബംഗളൂരു റിക്രൂട്ടിങ് സോണിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി നടത്തും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള യുവാക്കള്‍ക്ക് റാലിയില്‍ പങ്കെടുക്കാം. ഓഗസ്റ്റ് ഒന്നുമുതല്‍ 30 2022 വരെ ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്‌നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്‌സ്‌മെന്‍ പത്താംതരം പാസ്, അഗ്‌നിവീര്‍ എട്ടാം ക്ലാസ് പാസ്, അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ വിഭാഗങ്ങള്‍ സേനയില്‍ എന്റോള്‍ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആര്‍മിയില്‍ നിര്‍ദിഷ്ട വിഭാഗങ്ങളില്‍ ചേരുന്നതിനുള്ള പ്രായം,വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 1ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തില്‍ നല്‍കും.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ 10 വരെ ഇ-മെയിലിലേക്ക് അയയ്ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments