25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി; പുനരന്വേഷണ ഹര്‍ജി കോടതി തള്ളി

ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി; പുനരന്വേഷണ ഹര്‍ജി കോടതി തള്ളി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി. അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹര്‍ജി കോടതി തള്ളി. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.സിബിഐ റിപ്പോര്‍ട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ആവശ്യം.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹര്‍ജി. കൂടാതെ കേസില്‍ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സിബിഐ സംഘത്തെ ഉള്‍പ്പെടുത്തണമെന്നും കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപകടമരണമാണെന്ന കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments