25.8 C
Kollam
Friday, January 17, 2025
HomeNewsഗവര്‍ണര്‍ക്കെതിരേ ഇപി ജയരാജന്‍; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്

ഗവര്‍ണര്‍ക്കെതിരേ ഇപി ജയരാജന്‍; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണറുടേത് തരംതാണ ഭാഷയെന്ന് ഇ.പി.ജയരാജന്‍. ഗവര്‍ണര്‍ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവര്‍ണര്‍ ആര്‍ എസ് എസ് സേവകനായി മാറി പോയി. ഗവര്‍ണറുടെ സമനില തെറ്റിയിട്ടുണ്ട്.

അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇര്‍ഫാന്‍ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവര്‍ണര്‍ വിളിച്ചത്. ഗവര്‍ണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകള്‍ പോലും ഉപയോഗിക്കാത്ത പദമാണ് ഗവര്‍ണര്‍ പറയുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഫര്‍സീന്‍ മജീദ് ക്രിമിനല്‍ ആയതു കൊണ്ടാണ് ഭയം തോന്നുന്നത്. ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് പൊലീസ് സംരക്ഷണം നല്‍കുക. വിഴിഞ്ഞത്ത് സമരത്തിന്റെ രൂപം കാണുമ്പോള്‍ അത് മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നു. ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments