27.9 C
Kollam
Monday, December 9, 2024
HomeMost Viewedവയനാട് മുട്ടില്‍ മരം മുറിച്ച കേസ് ; സമഗ്രാന്വേഷണo

വയനാട് മുട്ടില്‍ മരം മുറിച്ച കേസ് ; സമഗ്രാന്വേഷണo

വയനാട്ടിലെ മുട്ടില്‍ മരം മുറി കേസില്‍ സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തും. വനം വിജിലന്‍സ് സി സി എഫിനാണ് അന്വേഷണ ചുമതല. വനം മേധാവി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉത്തരവ്. കുറ്റവാളികള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും ദിവസം മുമ്പാണ് മുട്ടിലില്‍ നിന്ന് വീട്ടി മരങ്ങള്‍ മുറിച്ചു കടത്തിയത്. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സമഗ്രാന്വേഷണത്തിന് തീരുമാനമായത്.

- Advertisment -

Most Popular

- Advertisement -

Recent Comments