കൊല്ലം ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ് മണിമുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ .ചടയമംഗലം, കിഴക്കേക്കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട്, മേലില എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് കളക്ടര്‍ പറഞ്ഞു.